കൊച്ചി: കൊഴുപ്പ് സംബന്ധമായ രോഗങ്ങളും ട്രൈഗ്ലിസറൈഡുകളുടെ അളവിലെ വ്യതിയാനങ്ങളും അതുമൂലമുണ്ടാകുന്ന ഹൃദ്രോഗ സാധ്യതകളും വര്‍ധിച്ചുവരികയാണെന്ന് ലിപിഡ് അസോസിയേഷന് ഓഫ് ഇന്ത്യ (എല്എഐ) സ്ഥാപക പ്രസിഡന്റ് ഡോ. രമൺ പുരി.
രോഗസാധ്യത നേരത്തേ കണ്ടെത്തുന്നതിനും പ്രതിരോധചികിത്സയ്ക്കും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എല്എഐ കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച ആദ്യ ലിപിഡോളജി കോണ്‍ഫറന്‍സ് കൊച്ചി ഹോട്ടൽ ഹോളിഡേ ഇന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്എഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ഗീവര്‍ സക്കറിയ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. അനില്‍ ബാലചന്ദ്രന് പുതിയ മരുന്നുകളും ചികിത്സാമാര്‍ഗങ്ങളും രോഗഫലങ്ങള്‍ മെച്ചപ്പെടുത്തുന്ന സാഹചര്യങ്ങൾ വിശദീകരിച്ചു.
എൽഐഎ എക്സിക്യൂട്ടീവ് കോ-ഓർഡിനേറ്റർ ഡോ. ചരൺജിത് സിംഗ്, കേരള ചാപ്റ്റർ പേട്രൺ ഡോ. പി.പി. മോഹനൻ, ഡോ. സജി സുബ്രഹ്മണ്യൻ എന്നിവര്‍ പ്രസംഗിച്ചു. കുടുംബപരമായ കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ നേരത്തേ കണ്ടെത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചു പ്രത്യേക ശാസ്ത്ര സെഷൻ നടന്നു .